BREAKING NEWS

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നു; ദീപാവലി ആശംസകൾക്ക് നന്ദി; ട്രംപിനെ ട്രോളി മോദിയുടെ പോസ്റ്റ്

· · 1 min read
Share: Copied!

ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദീപാവലി ആശംസകൾക്ക് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ കുറിച്ചു. ഭീകരവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നതിന്റെ പേരിൽ ആരോപണം നേരിടുന്ന പാക്കിസ്ഥാനെതിരെ യുഎന്നിൽ അടക്കം ഇന്ത്യ പോരാട്ടം ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന് മോദിയുടെ മറുപടി. പാക്കിസ്ഥാനുമായി യുഎസ് നയതന്ത്ര ബന്ധം വർധിപ്പിക്കുന്ന ഘട്ടത്തിലാണ് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണമെന്ന് ട്രംപിനോട് മോദി ആവശ്യപ്പെട്ടത്.

‘‘പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തിൽ, നമ്മുടെ രണ്ടു മഹത്തായ ജനാധിപത്യ രാജ്യങ്ങൾ ലോകത്തെ പ്രതീക്ഷയോടെ പ്രകാശിപ്പിക്കട്ടെ. എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നമ്മൾക്ക് നിലനിൽക്കാൻ സാധിക്കട്ടെ’’ – മോദി എക്സിൽ കുറിച്ചു. വൈറ്റ്ഹൗസിൽ നടന്ന ദീപാവലി ആഘോഷത്തിനിെട ‘ഗ്രേറ്റ് ഫ്രണ്ട്’ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026