BREAKING NEWS

ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവിലിട്ട് മതംമാറ്റാന്‍ ശ്രമം, ഗോമാംസം കഴിക്കാൻ ഭീഷണിപ്പെടുത്തി, കലിമ ചൊല്ലാന്‍ നിര്‍ബന്ധിച്ചു, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

കാൺപൂർ: ഉത്തർപ്രദേശില്‍  പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ഒരാഴ്ചയോളം തടങ്കലിൽ പാർപ്പിച്ച് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെ  അറസ്റ്റില്‍.  അർമാൻ ഖാൻ എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം, ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 17 കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർമാൻ ഖാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം പെൺകുട്ടിയെ ഇയാൾ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനിടെ മതം മാറാൻ നിരന്തരം സമ്മർദം ചെലുത്തി.

കൽമ ചൊല്ലാൻ നിർബന്ധിച്ചതായും ഗോമാംസം കഴിക്കാൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. പെൺകുട്ടിയുടെ മൊഴിയും അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളും അടിസ്ഥാനമാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026
BREAKING NEWS
ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആ...
05 Nov 2026
BREAKING NEWS
"അവൾ അതിനുള്ളിലാണ്... അവൾ ഫ്രീസറിലാണ്" പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെ...
05 Nov 2026
BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026