BREAKING NEWS

വാഴ നനയുമ്പോൾ ആ കൂടെ ചീരയും നനയുമെന്ന് കേന്ദ്രമന്ത്രി!! അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും, ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’ എന്നാ കാഞ്ഞ ബു​ദ്ധി അല്ലേ…

· · 1 min read
Share: Copied!

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കണ്ടെത്തൽ. എന്നാൽ ഈ പറഞ്ഞ റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രിയ്ക്ക് കൃത്യമായ മറുപടിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ എന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമായിരുന്നു മന്ത്രിയുടെ മറുചോദ്യം.

ബജറ്റിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച കാണുന്നുണ്ട്. കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച വ്യക്തത വരുത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026