BREAKING NEWS

ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ്, പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു, അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്, അടൂര്‍ പ്രകാശിനെതിരെ കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞതാണെന്നും മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും എന്നെ വിമർശിച്ചുവെന്നും അദ്ദേ​ഗം പറഞ്ഞു. ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും.

പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു. അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ എന്തിനാണ് എസ്.എഫ്.ഐ കല്ലെടുത്തെറിഞ്ഞത്? വഴിയിൽ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല.

കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല. ആത്മസംയമനം പാലിക്കുന്നു എന്ന് കരുതി ദൗർബല്യമായി കരുതരുത്. വഴിയിൽ തടഞ്ഞ് കാറിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകും. നടപടിയെടുക്കേണ്ട സമയത്ത് എടുക്കും. സിപിഎമ്മുകാരോട് അഞ്ചുവർഷം ക്ഷമയോടെ കാത്തിരിക്കാൻ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോൾ ജനങ്ങൾ വോട്ട് ചെയ്ത് കാണിച്ചുതരും. ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026