LATEST UPDATES

‘മംദാനിയെ സഹായിക്കാൻ തയ്യാറാണ്!! അമേരിക്കയോട് അൽപം ബഹുമാനം കാണിക്കണം, അല്ലെങ്കിൽ പണികിട്ടും!! നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവന, അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മംദാനി ജയിക്കണമെന്നല്ല, ന്യൂയോർക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹം- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ വിജയ പ്രസംഗത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം. മംദാനിയെ സഹായിക്കാൻ താൻ തയ്യാറാണെന്നും നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവനയാണെന്നും ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന്റെ ബ്രെത് ബെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

‘മംദാനിയുമായി സംസാരിക്കാൻ തയ്യാറാണ്. എന്നാൽ കൂടുതൽ സഹകരണപരമായ സ്വരം സ്വീകരിക്കാൻ പുരോഗമന ഡെമോക്രാറ്റിനോട് ആവശ്യപ്പെ‌ടുന്നു. അദ്ദേഹം അമേരിക്കയോട് കുറച്ച് ബഹുമാനം കാണിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന് വിജയിക്കാനുള്ള സാധ്യതയില്ലാതാകും. അദ്ദേഹത്തെ ജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ന്യൂയോർക്ക് സിറ്റി വിജയിക്കണം’, ട്രംപ് പറഞ്ഞു. എന്നാൽ മംദാനി ജയിക്കണമെന്നല്ല, ന്യൂയോർക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് ഉടനെ വ്യക്തമാക്കി.

അതേസമയം ദുരന്തം മാത്രമേ വിതച്ചുള്ളുവെങ്കിലും കമ്മ്യൂണിസ്റ്റുകൾക്കും മാർക്‌സിസ്റ്റുകൾക്കും ആഗോളവാദികൾക്കും ഒരു അവസരം ലഭിച്ചെന്നായിരുന്നു മംദാനിയുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഒരു കമ്യൂണിസ്റ്റ് ന്യൂയോർക്കിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും മിയാമിയിലെ അമേരിക്കൻ ബിസിനസ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

ന്യൂയോർക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ മംദാനി ട്രംപിനെ വിമർശിച്ചിരുന്നു. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ട്രംപിനെ പോലുള്ള ശതകോടീശ്വരൻമാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങൾ നിൽക്കും. തൊഴിൽ സംരക്ഷണം വികസിപ്പിക്കും’- മംദാനി പറഞ്ഞിരുന്നു.

അതേസമയം ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനുമാണ് മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തിൽ നിന്നും ഒരാൾ ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോർക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34 കാരൻ മംദാനി.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026