Uncategorized

ജീവിതത്തിൽ ശേഷിക്കുന്നത് ദിവസങ്ങളായാലും മാസങ്ങളായാലും അഥവാ വർഷങ്ങളായാലും ഇനി നിങ്ങൾ സ്വതന്ത്രൻ!! 105-ാം വയസിൽ ജയിൽ മോചിതനായി രസിക് ചന്ദ്ര, കൊലക്കേസ് പ്രതിയുടെ ശേഷിക്കുന്ന ജീവപര്യന്തം ഒഴിവാക്കി സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: 105-ാം വയസിൽ കൊലക്കേസ് പ്രതിക്ക് സുപ്രീംകോടതിയുടെ ആശ്വാസ വാർത്തയെത്തി ഇനിയുള്ളത് ​ദിവസങ്ങളായാലും മാസങ്ങളായാലും അഥവാ വർഷങ്ങളായാലും സ്വതന്ത്രനായി ജീവിക്കാം. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ കേസിൽ ശേഷിക്കുന്ന ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച ഒഴിവാക്കി. പ്രായാധിക്യം കണക്കിലെടുത്താണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.

1920ൽ ജനിച്ച മൊണ്ടാൽ 1994ലാണ് കൊലക്കേസിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ടത്. തുടർന്ന് ഏകദേശം മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞു. 2024 നവംബർ 29ന് സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. മൊണ്ടാലിന്റെ പ്രായം പരിഗണിച്ച കോടതി, ശേഷിക്കുന്ന ശിക്ഷയുണ്ടെങ്കിൽ അതും ഒഴിവാക്കി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.

ജീവപര്യന്തം ശിക്ഷ സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും ഇനി മൊണ്ടാലിനെ ജയിലിലേക്ക് തിരിച്ചയക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2024ൽ അനുവദിച്ച ഇടക്കാല ജാമ്യവും കോടതി സ്ഥിരപ്പെടുത്തുകയും അന്തിമമാക്കുകയും ചെയ്തു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും നേരത്തെ കോടതി പരിഗണിച്ചിരുന്നു. 2020ൽ 99-ാം വയസിൽ മൊണ്ടാൽ പ്രായവും വാർധക്യസഹജമായ അസുഖങ്ങളും ചൂണ്ടിക്കാട്ടി നേരത്തെ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2021 മേയിൽ അദ്ദേഹത്തിന്റെ ഹർജിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

2018ൽ കൊൽക്കത്ത ഹൈക്കോടതി മൊണ്ടാലിന്റെ കുറ്റക്കാരനെന്ന വിധിക്കെതിരായ അപ്പീൽ തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹർജി തള്ളപ്പെട്ടു. തുടർന്ന് പ്രായാധിക്യവും ദീർഘകാലത്തെ ജയിൽവാസവും ചൂണ്ടിക്കാട്ടി മോചനം ആവശ്യപ്പെട്ടുള്ള നിയമനടപടികൾ തുടർന്നു. 2024 നവംബറിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷവും കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു.

വെള്ളിയാഴ്ചത്തെ ഉത്തരവോടെ നീണ്ടുനിന്ന നിയമനടപടികൾക്ക് സുപ്രീംകോടതി വിരാമമിട്ടു. ശേഷിക്കുന്ന ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയതോടെ 105-കാരനായ രസിക് ചന്ദ്ര മൊണ്ടാലിന് ഇനി സ്വതന്ത്രനായി ജീവിതത്തിന്റെ ശേഷിക്കുന്ന കാലം കഴിയാം.

‘മുസ്ലിം പേരുള്ള സി.പി.എം. നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയ്ക്ക് സഹിക്കില്ല‘; കെ.കെ. രാഗേഷ്; ‘പാലത്തായി കേസിൽ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പ്രതിയ്ക്ക് കടുത്ത ശിക്ഷ വിധിച്ചു; യു.ഡി.എഫ് വന്നതോടെ പ്രോസിക്യൂഷന്റെ ഒത്തുകളിച്ചു‘

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026