BREAKING NEWS

‘മുസ്ലിം പേരുള്ള സി.പി.എം. നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയ്ക്ക് സഹിക്കില്ല‘; കെ.കെ. രാഗേഷ്; ‘പാലത്തായി കേസിൽ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പ്രതിയ്ക്ക് കടുത്ത ശിക്ഷ വിധിച്ചു; യു.ഡി.എഫ് വന്നതോടെ പ്രോസിക്യൂഷന്റെ ഒത്തുകളിച്ചു‘

· · 1 min read
Share: Copied!

കണ്ണൂർ: എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ മോശം പരാമർശത്തിന് പിന്നിൽ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുസ്‌ലിം നാമധാരികളായ സി.പി.എം. നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ വിരോധം കൂടുതൽ ശക്തമാകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തുന്നത് നീചമാണെന്നും രാഗേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ വിലയിരുത്തൽ ജനാധിപത്യപരമായ രീതിയിൽ നടത്തി പാർട്ടി അനുഭാവികളെയടക്കം അറിയിച്ചതാണ്. ഇതിന്റെ പേരിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി. നേതാവും അധ്യാപകനുമായ പദ്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ്. സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തെ തുടർന്നാണ് പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും രാഗേഷ് ആരോപിച്ചു.

ആർ.എസ്.എസ്. നയം പിന്തുടരുന്ന സർക്കാരിന്റെ ഇടപെടലില്ലാതെ ഇത്രയും ഗൗരവമേറിയ കേസിനെ പ്രോസിക്യൂഷൻ ഇത്ര ലാഘവത്തോടെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.

‘ഹീറോ‘; രാഹുൽ ​ഗാന്ധിയുടെ 6 മണിക്കൂർ കുത്തിയിരിപ്പിന് മുന്നിൽ പേനയും പേപ്പറുമെടുത്ത് ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026