BREAKING NEWS

സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്ത് ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി, അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, സ്ഫോടനം, ആക്രമണം അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്

· · 1 min read
Share: Copied!

ജറുസലേം: വടക്കൻ ഗാസയിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടിയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 10 സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങൾക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗാസയിലെ ബൈത്ത് ഹാനൂനിൽ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബോംബ് സ്‌ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാർജന്റ് മെയർ ഷിമോൺ അമർ (20), സർജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20), എന്നിവരാണ് മരിച്ച രണ്ടു സൈനികർ. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പിന്നീട് പുറത്തുവിടുമെന്നും സൈന്യം അറിയിച്ചു. സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം. വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്‌ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി.

അതിനിടെ, യമനിലെ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഹൂതികൾ തിരിച്ചടിച്ചു. ഇസ്രായേലിനു നേരെ മിസൈൽ വർഷിച്ചതിനു പുറമെ ചെങ്കടലിൽ ഒരു കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. രണ്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾ ആക്രമിച്ച ‘മാജിക് സീസ്’ എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങിയതായും ഹൂ?തികൾ അറിയിച്ചു.

അതേസമയം, ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെ നടന്ന വെടിവെപ്പിൽ ഇന്നലെയും അഞ്ചുപേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.

ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്? ചാരവൃത്തി പോലുള്ള ഗൗരവതര വിഷയമായിരുന്നിട്ടും കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ? – പിവി അൻവർ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026