BREAKING NEWS

അംഗത്വ ഫീസ് ആളൊന്നിന് 320 രൂപ, വക്കീൽ ഫീസ് 500… ഫീൽഡ് പ്രമോട്ടർമാർക്ക് 100… കരാർ എല്ലാം അനന്തുവിന്റെ പേരിൽ, വക്കീലിനെ ഏർപ്പാടാക്കുന്നതും അനന്തുവിന്റെ സ്ഥാപനം

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്ത്. തട്ടിപ്പിന്റെ ഭാ​ഗമായി പല വിധത്തിലാണ് പിരിവുകൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളിൽ നിന്ന് വാങ്ങിയിരുന്നത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളിൽ നിന്ന് ഈടാക്കി‌. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതം ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകും. കരാർ തയ്യാറാക്കിയതെല്ലാം അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിൻറെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

നിലവിൽ ഇതിന്റെയെല്ലാം പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. മാത്രമല്ല തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പോലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
അനന്തു തട്ടിച്ചെടുത്ത പണം വിദേശത്തേക്കു കടത്തി? സഹോദരിയുടേയും സഹോദരി ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങി, 19 ബാങ്ക് അക്കൗണ്ടുവഴി നടത്തിയത് 450 കോടി രൂപയുടെ ഇടപാടുകൾ, വിദേശത്തേക്കു കടക്കാനും ശ്രമം… കാറും ഓഫിസ് രേഖകളും പോലീസ് പിടിച്ചെടുത്തു

അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. കോട്ടയം ജില്ലയിലും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. വിവിധ സ്റ്റേഷനുകളിൽ പരാതികളുടെ എണ്ണം കൂടുകയാണ്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിലുള്ളവരാണ് കൂടുതൽ തട്ടിപ്പിന് ഇരയായത്. ഇതുവരെ ജില്ലയിൽ അഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു… അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്

അതോടൊപ്പം അനന്തു കൃഷ്ണന്റെ മൂന്ന് ആഢംബ‍ര കാറുകൾ മൂവാറ്റപുഴ പോലീസ് പിടിച്ചെടുത്തു. ഓഫീസിലെ ഇടപാട് രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പോലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയെന്നും പോലീസ് കണ്ടെത്തി. അതേസമയം ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല.

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026