LATEST UPDATES

അനന്തു തട്ടിയെടുത്ത പണം വിദേശത്തേക്കു കടത്തി…? സഹോദരിയുടേയും ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങി, 19 ബാങ്ക് അക്കൗണ്ടുവഴി നടത്തിയത് 450 കോടി രൂപയുടെ ഇടപാടുകൾ, വിദേശത്തേക്കു കടക്കാനും ശ്രമം… കാറും ഓഫിസ് രേഖകളും പോലീസ് പിടിച്ചെടുത്തു

· · 1 min read
Share: Copied!

കോട്ടയം: പാതി വില സ്കൂട്ടർ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കിട്ടിയ തുകയിൽ രണ്ടു കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചു. ഇതുപയോ​ഗിച്ച് സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി.

റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട് ഉപദേശകനായി വച്ചോട്ടോന്നു ചോദിച്ചു, സമ്മതിച്ചു, പണപ്പിരിവ് നടത്തുവെന്ന് അറിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടു… തന്നെ ബന്ധപ്പെട്ടത് കെഎന്‍ ആനന്ദകുമാര്‍, അനന്തുവിനെ അറിയില്ല-റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍

അതേ സമയം തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. സംഭവം കേസായതോടെ ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി.

ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്.

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

എന്നാൽ ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സഹായത്തോടെ വനിതകൾക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തു കൃഷ്ണൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026