BREAKING NEWS

‘സുധാകരൻ ഹരിശ്ചന്ദ്രനാകാൻ നോക്കേണ്ട; തെരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റി, പിന്നീട് പറവൂർ സ്കൂളിനടുത്ത് ഭാര്യയുടെ പേരിൽ ഒരു ആധാരം നടന്നു. അതിന്റെ പൈസ എവിടെ നിന്നാണ്‘ ആരോപണമുയർത്തി എച്ച്. സലാം

· · 1 min read
Share: Copied!

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്. സലാം. സുധാകരൻ ഹരിശ്ചന്ദ്രനാകാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ എല്ലാവർക്കും അറിയാമെന്നും സലാം വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സലാമിന്റെ ആരോപണം. ഈ 50 ലക്ഷം രൂപയുടെ ഉറവിടം എന്താണെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ് എന്തിനാണ് പണം മാറ്റിയതെന്നും സലാം ചോദിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ജൂലൈയിൽ പറവൂർ സ്കൂളിന് സമീപം ജി. സുധാകരന്റെ ഭാര്യയുടെ പേരിൽ ആധാരം നടന്നതായും സലാം ആരോപിച്ചു. ഇതിന് ആവശ്യമായ പണം എവിടെനിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

സുധാകരന്റെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ പുറത്തുവിടാൻ ആവശ്യപ്പെട്ട് നേരത്തെയും സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോയെന്നും സുധാകരൻ ചോദിച്ചിരുന്നു.

ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും അഴിമതിവിരുദ്ധ നിലപാട് പറയുന്ന സുധാകരൻ സ്വന്തം കുടുംബാംഗങ്ങളുടെയും മകന്റെ എൻആർഐ അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണോയെന്നും സലാം നേരത്തെ ചോദിച്ചിരുന്നു.

പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും നിരന്തരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന സുധാകരൻ, മുൻപ് ഡിവൈഎഫ്ഐ നേതാക്കളോട് ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നോ എന്നും വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. പാർട്ടിയെ ചതിച്ച് പുറത്തുപോയയാൾ സിപിഎമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്നും സലാം വിമർശിച്ചു.

ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026