BREAKING NEWS

ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

· · 1 min read
Share: Copied!

അഹമ്മദാബാദ്: വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു മർദിച്ചെന്നും കാട്ടി യുവതിയുടെ പരാതി. അമേരിക്കൻ പൗരത്വമുള്ള അഹമ്മദാബാദിൽ നിന്നുള്ള 46 കാരിയാണ് ഗുജറാത്ത് പൊലീസിൽ പരാതിപ്പെട്ടത്. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന യുവതി നേരത്തെ രണ്ടു വട്ടം വിവാഹം കഴിച്ചിരുന്നു.

വിവാഹമോചനം നേടിയ ശേഷമാണ് അഹമ്മദാബാദ് സ്വദേശിയെ യുവതി മൂന്നാമത് വിവാ‌ഹം ചെയ്തത്. ഭർത്താവ് എപ്പോഴും മൊബൈലിൽ സമയം ചെലവഴിക്കുന്നത് കണ്ടാണ് യുവതി രഹസ്യമായി ഫോൺ കൈക്കലാക്കിയത്. ഫോൺ പരിശോധിച്ചപ്പോൾ ഭർത്താവ് ഗോവ, യുഎസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 15 സ്ത്രീകളുമായി നിരന്തരം ചാറ്റ് ചെയ്യുന്നതായി കണ്ടെത്തി. പ്രണയ ചാറ്റുകളെ കുറിച്ച് ഭർത്താവിനോടു തിരക്കിയപ്പോൾ ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഭർത്താവ് മദ്യത്തിനു ഓൺലൈൻ ചൂതാട്ടത്തിനും അടിമയാണെന്നും പരാതിയിലുണ്ട്.

വിവാഹശേഷം ദമ്പതികൾ ഗോവയിലേക്കും ബാലിയിലേക്കും ഹണിമൂൺ യാത്ര നടത്തിയിരുന്നു. ഗോവയിൽ എത്തിയപ്പോൾ ഭർത്താവ് ഒരു വലിയ തുക ചൂതാട്ടത്തിൽ ഏർപ്പെട്ട് കളഞ്ഞു. ഗോവയിൽ വച്ച് കാമുകിയായ സ്ത്രീ ഭർത്താവിനെ കാണാനും എത്തിയിരുന്നു. വിവാഹത്തിനു പിതാവ് നൽകിയ സ്വർണവും പണവും ഭർത്താവ് ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. പൊലീസ് നൽകുന്ന വിവരപ്രകാരം പ്രതിയായ യുവാവും മുൻപ് വിവാഹം ചെയ്തിട്ടുണ്ട്. ഈ ബന്ധത്തിൽ യുവാവിനു ഒരു മകനും മകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026