BREAKING NEWS

ഭർത്താവുമായി ബൈക്കിൽ പോകവേ എതിരെ വന്ന ബസിന്റെ സൈഡിൽ തട്ടി യുവതി ബസിനടിയിലേക്കു വീണു, ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

· · 1 min read
Share: Copied!

വണ്ടൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു തെറിച്ചു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ബുള്ളറ്റിൽ ഭർത്താവിനൊപ്പം മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാൻ പോകുകയായിരുന്നു. ഇതിനിടെ പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസിന്റെ സൈഡിൽ തട്ടി ബൈക്ക് മറിഞ്ഞു.

തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബാങ്ക് കവർച്ചയ്ക്കു മുൻപോ ശേഷമോ റിജോയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ? അറിയാൻ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026