Uncategorized

​ഗോവിന്ദച്ചാമി ഇനി പാടുപെടും!! താമസം വിയ്യൂർ ജയിലിൽ ഏകാന്ത തടവുകാരനായി, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, അനങ്ങിയാൽ പോലും അറിയാൻ 250ൽ അധികം സിസിടിവികൾ

· · 1 min read
Share: Copied!

ത‍ൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ജയിൽചാടിയ ഗോവിന്ദച്ചാമി ഇനി കഴിയുക ഇന്ത്യയിലെ തന്നെ അതീവ സുരക്ഷാ ജയിലുകളിലൊന്നായ വിയ്യൂർ സെൻട്രൽ ജയിലിൽ. ഇവിടേക്കു തടവുകാരിൽ പലരും കൊടും കുറ്റവാളികളാണ്. 17 ജയിലുകൾ അടങ്ങുന്ന സെൻട്രൽ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ.

തടവുകാരെ പാർപ്പിക്കാൻ നാലു ബ്ലോക്കുകളിലായി 44 സെല്ലുകളാണ് ഇവിടെയുള്ളത്. ഇവിടേക്കാണ് ​ഗോവിന്ദച്ചാമിയെ കൊണ്ടുവന്നിരിക്കുന്നത്. തടവുചാടിതിനെ തുടർന്നു അതിശക്തമായ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്.

വെള്ളിയാഴ്ച രാവിലെ 4.15 ഓടെയാണ് കണ്ണൂരിലെ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 4 കിലോ മീറ്റർ അകലെ തളാപ്പിലെ ഒരു കിണറ്റിൽ നിന്ന് ഇയാൾ പിടിയിലാകുകയായിരുന്നു.

അതേസമയം ​ഗോവിന്ദച്ചാമിയെ കൊണ്ടുവന്നിരിക്കുന്ന വിയ്യൂർ ജയിലിൽ 523 പേരെ പാർപ്പിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും എഴുനൂറിനടുത്താണ് എപ്പോഴത്തെ അംഗസംഖ്യ. ഇതിൽ 125 കൊടുംകുറ്റവാളികളാണ് ജയിലിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആറു തടവുകാർക്ക് ഒരു വാർഡൻ എന്ന അനുപാതത്തിൽ നിയമനങ്ങൾ നടത്തണമെന്നാണ് ചട്ടം.

ഇവിടെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ പറ്റില്ല. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്കിറങ്ങാൻ സാധിക്കില്ല. ഒൻപതര ഏക്കറിൽ 730 മീറ്റർ ചുറ്റളവുള്ള മതിൽ കെട്ടിനകത്താണു ജയിലുള്ളത്. മതിലിൽനിന്നു 50 മീറ്റർ അകലത്തിലാണു ജയിൽ കെട്ടിടം. പ്രാഥമിക സൗകര്യങ്ങൾക്കു പുറമെ അഗ്നിരക്ഷാ സംവിധാനവും സിസിടിവി ക്യാമറയും സെല്ലുകളിൽ ഉണ്ട്.

മാത്രമല്ല കോടതി നടപടികൾക്കായി പോലും തടവുകാരെ പുറത്തിറക്കാതിരിക്കാൻ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ വിചാരണ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. റഫറൽ ആശുപത്രികളിലേക്കു നേരിട്ടു കൊണ്ടുപോകാതെ ടെലി മെഡിസിൻ സംവിധാനവുമുണ്ട്. 15 മീറ്റർ ഉയരമുള്ള 5 വാച്ച് ടവറുകളിൽ നൈറ്റ്‌വിഷൻ ബൈനോക്കുലർ, ഹൈ ബീം സർച്ച് ലൈറ്റ്, വാക്കി ടോക്കി സജീകരണങ്ങളോടെ ആയുധധാരികളായ ഗാർഡുകളുമുണ്ടാകും. 250ൽ പരം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും.

“നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് നിമിഷപ്രിയയുടെ വധശിക്ഷ!! നമ്മൾ യാചിക്കുന്നത് അവകാശമല്ല, കരുണയാണ്!! കാന്തപുരം വിരോധം ശ്വാസവായുവായി കൊണ്ട് നടക്കുന്നവരെ എന്തെങ്കിലും ബോധ്യപ്പെടുത്താനാവുമെന്ന് കരുതുന്നില്ല”…

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026