BREAKING NEWS

പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു…

· · 1 min read
Share: Copied!

കണ്ണൂർ: വിചാരണ വേളകളിൽ തിന്ന് കൊഴുത്ത ​ഗോവിന്ദച്ചാമിയെ കണ്ട് അന്തം വിട്ടുപോയ മലയാളികൾ ഇന്നു കിണറ്റിൽ നിന്നു പൊക്കിയെടുപ്പുമ്പോൾ കണ്ടത് ശോഷിച്ച് എല്ലും തോലുമായ ​ഗോവിന്ദച്ചാമിയെ, കൃത്യമായി പറഞ്ഞാൽ പോലീസ് ഉദ്യോ​ഗസ്ഥർക്കു മുടിയിൽ പിടിച്ചു പൊക്കിയെടുക്കാൻ പറ്റുന്ന ആരോ​ഗ്യം മാത്രം.

ഇതിൽനിന്നു ഒന്നു വ്യക്തം. ജയിലിൽ നിന്നും ചാടാൻ മാസങ്ങളായി ഒരുങ്ങി വ്യക്തമായ പ്ലാനും പദ്ധതിയുമെല്ലാം തയാറാക്കിയായിരുന്നു ​ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. ഇതിനായി മാസങ്ങൾ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ജയിൽ കമ്പി തുരുമ്പിക്കാൻ ഉപ്പ് വെച്ചു, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തുനിന്നു ബ്ലേഡ് സംഘടിപ്പിച്ചു. ശരീരഭാരം കുറച്ചു, കൂടാതെ ഷേവിങ് ബ്ലേഡ് അലർജിയാണെന്നു പറഞ്ഞ് താടി വടിക്കുന്നതും ഒഴിവാക്കി. തുടങ്ങിയുള്ള വിവരങ്ങൾ ഗോവിന്ദച്ചാമി പോലീസിനെ അറിയിച്ചു.

അതുപോലെ സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും എന്നാൽ ഇതു ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. ആദ്യം കമ്പികളിൽ ഉപ്പിട്ടുകൊടുത്ത് കുറേശേയായി ദ്രവിപ്പിച്ചു. പിന്നാലെ സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗം മുറിച്ചു തുടങ്ങി. മതിലു ചാടാനായി ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയിൽ പറയുന്നു.

അതേസമയം ബ്ലെയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. അരി ഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. ഇതോടൊപ്പം മാസങ്ങളായി വ്യായാമം ചെയ്തുതുടങ്ങി. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. തടിയും കുറച്ച് താടിയും വച്ചതോടെ തന്നെ ആരും അറിയില്ലെന്നു പ്രതി കരുതി. പക്ഷെ ​ഗോവിന്ദച്ചാമിയുടെ ഒറ്റക്കൈ ചതിച്ചു. ദൃക്സാക്ഷികൾ ആദ്യം തിരിച്ചറിഞ്ഞത് ആ ഒറ്റക്കൈയായിരുന്നു. ആദ്യം സംശയമായിരുന്നെങ്കിൽ കൈ കണ്ടതോടുകൂടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.

ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലുള്ള ആളെന്നു മനസിലായത് ഇന്ന് രാവിലെ, ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളടക്കമുള്ളവർ, ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല ഇതുപോലൊരു ചാട്ടം- വിഡി സതീശൻ

സർവ്വത്ര ദുരൂഹത, ജയിൽ ചാടിയതോ ചാടിച്ചതോ?- കെ സുരേന്ദ്രൻ!! ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്… സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു- പി ജയരാജൻ

ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026