BREAKING NEWS

ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലുള്ള ആളെന്നു മനസിലായത് ഇന്ന് രാവിലെ, ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളടക്കമുള്ളവർ, ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല ഇതുപോലൊരു ചാട്ടം- വിഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നിൽ വളരെ ദുരൂഹതകളുണ്ടെന്നും ജയിലിനുള്ളിൽ നിന്നും പുറത്തു നിന്നും ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയെന്നതിൽ ഒരു സംശയവുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ആൾ രാത്രി ഒന്നേ കാലിന് കമ്പികൊണ്ട് ജയിൽ മുറിയിലെ ജനൽ കമ്പി മുറിച്ച് പുറത്തു കടന്ന് തുണി കെട്ടി ഇത്രയും വലിയ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്. സർക്കാരിന് ഏറ്റവും പ്രിയപ്പെട്ടവർ ആ ജയിലിൽ ഉണ്ടെന്ന് അറിയാം. പക്ഷെ ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉള്ളയാളാണെന്നു ഇന്ന് രാവിലെയാണ് മനസിലായതെന്ന് സതീശൻ വിമർശിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ പറഞ്ഞിട്ടുണ്ട്. ടിപി വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾക്ക് സർക്കാരും ജയിൽ അധികൃതരും വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുകയാണ്. ടിപി കേസിലെ പ്രതികൾക്ക് അവരുടെ ഇഷ്ടത്തിന് പരോളും ഇഷ്ടമുള്ള ഭക്ഷണവുമാണ് നൽകുന്നത്. ജയിലിലെ മെനു തീരുമാനിക്കുന്നതു തന്നെ ഈ പ്രതികളാണ്. ഇഷ്ടമുള്ള മദ്യവും ലഹരി മരുന്നും സുലഭമായി ലഭിക്കും. ഇതുകൂടാതെ ലഹരി മരുന്ന് കച്ചവടവും ഗുണ്ടായിസവും ക്വട്ടേഷനും ജയിലിൽ ഇരുന്നു കൊണ്ടാണ് ഈ പ്രതികൾ നടത്തുന്നത്.

മാത്രമല്ല കിരീടം വയ്ക്കാത്ത രാജാക്കൻമാരെ പോലെയാണ് ഈ പ്രതികൾ ജയിലിൽ കഴിയുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. അതും കൂടാതെ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതും പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെങ്കിലും കുറവുണ്ടോയെന്ന് ഇവർ ഇടയ്ക്കിടെ പോയി അന്വേഷിക്കും. പ്രതികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോൺ മാറ്റിക്കൊടുക്കും. ജയിലിൽ ഇരുന്നാണ് ഈ പ്രതികൾ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സതീശൻ പറഞ്ഞു.

​ഗോവിന്ദച്ചാമി അഞ്ച് മണിക്കാണ് തടവ് ചാടിയ വിവരം ജയിൽ അധികൃതർ അറിഞ്ഞത്. ഏഴ് മണിക്കാണ് പോലീസ് അറിഞ്ഞത്. സാധാരണക്കാരായ നാട്ടുകാർ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. സർക്കാരിന് അപമാനകരമായ സംഭവമാണ് നടന്നത്. ഏകാന്ത തടവിൽ കിടക്കുന്നയാൾ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോൾ നിലത്തു വീഴാതിരിക്കാൻ വേണ്ടി അത്രയും കട്ടിയുള്ള ബെഡ് ഷീറ്റാണ് നൽകിയത്. ജയിൽ ചാടുന്നയാളുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ സാധനങ്ങളും ജയിലിൽ ലഭ്യമായിരുന്നു.

എന്നിട്ടുപോലും ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ഒരാൾ ജയിൽ ചാടിയെന്ന അദ്ഭുതമുണ്ടായത്. ഇത് ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല. ജയിലിനുള്ളിൽ നിന്നും എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് പ്രതികളാണ്. ഈ ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിവരയിടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്. സതീശൻ കുറ്റപ്പെടുത്തി.

സർവ്വത്ര ദുരൂഹത, ജയിൽ ചാടിയതോ ചാടിച്ചതോ?- കെ സുരേന്ദ്രൻ!! ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്… സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു- പി ജയരാജൻ

ഉദ്യോ​ഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോ​ഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026