BREAKING NEWS

റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ; വാഹനത്തിൽ നിന്നും ഇറങ്ങി, വീട്ടുകാരെ വിവരമറിയിക്കാൻ സ്റ്റാഫിന് നിർദ്ദേശം നല്കി; 15 മിനിറ്റോളം സ്ഥലത്ത് തുടർന്നു; ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് തലകറങ്ങി റോഡിൽ വീണത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് തുടരുകയും ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു. ആവശ്യമായ സഹായങ്ങൾ നൽകാനും ഗിരീഷിനെ ആശുപത്രിയിലെത്തിക്കാനും ഗവർണർ തന്റെ സ്റ്റാഫിന് നിർദേശം നൽകി.

ഗവർണർക്കൊപ്പമുണ്ടായിരുന്ന സ്റ്റാഫ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. വെള്ളയമ്പലം ആൽത്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. കുടുംബം ദൂരെയായിരുന്നതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.

ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി.

അടിയന്തര സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ യാത്ര നിർത്തിവച്ച് വഴിയാത്രക്കാരന് സഹായമെത്തിക്കാൻ ഗവർണർ നേരിട്ട് ഇടപെട്ടത് ശ്രദ്ധേയമായി.

‘അവസാന കാലത്ത് ചേച്ചി വളരെ ഏറെ ദുഃഖിതയായിരുന്നു; പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്നത് ശരിയാണോ..? അതോ ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?‘ : നടി സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026