BREAKING NEWS

വെടിക്കെട്ട് ഇല്ല, കുടമാറ്റം ഒഴിവാക്കാനാകില്ലെന്ന് ദേവസ്വങ്ങൾ!! ഒരു മണിക്കൂർ കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കി, തൃശ്ശൂർ പൂരത്തിൽ ചടങ്ങുകൾ മുറപോലെ തന്നെ… ഉന്നതതല യോ​ഗത്തിൽ തീരുമാനം

· · 1 min read
Share: Copied!

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമായിരുന്ന കുടമാറ്റം കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

തൃശ്ശൂർ പൂരം ആചാരപരമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. അതേസമയം കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു.

അതേസമയം, അപകടത്തിൽ മരണം 14 ആയി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഇന്ന് നടക്കും.

‘അയ്യയ്യോ, നാണക്കേട്!‘ ടവ്വലുകൾ, ഹെയർ ഡ്രൈയർ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്‌സ്, പാത്രങ്ങൾ, സ്പൂണുകൾ…ബാലിയിൽ ടൂറുപോയ ഇന്ത്യൻ സഞ്ചാരികൾ റിസോർട്ടിൽ നിന്നും അടിച്ചുമാറ്റി; കൊയ്യോടെ പൊക്കി

BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026