തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ ഇടിഞ്ഞു. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയും എട്ട് ഗ്രാം അടങ്ങുന്ന ഒരു പവന് 1,09,480 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു.
ഒക്ടോബർ 12ന് രാവിലെ 1,10,720 രൂപയായിരുന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 1,09,760 രൂപയായി കുറഞ്ഞു. അന്ന് ആകെ 1,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 11നും 10നും പവന് 1,11,040 രൂപയായിരുന്നു വില. ഒക്ടോബർ 9ന് 1,10,520 രൂപയായിരുന്ന വില ഒക്ടോബർ 8, 7 തീയതികളിൽ 1,09,680 രൂപയായി. ഒക്ടോബർ 6ന് 1,09,280 രൂപയിലേക്ക് താഴ്ന്ന പവൻ വില ഒക്ടോബർ 5, 4, 3 തീയതികളിൽ 1,09,400 രൂപയായിരുന്നു. ഒക്ടോബർ 2ന് പവന് 1,10,200 രൂപയായിരുന്നു നിരക്ക്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണവിലയിലെ തുടർച്ചയായ മാറ്റങ്ങൾ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കളും വിപണിയും ശ്രദ്ധയോടെയാണ് നിരീക്ഷിക്കു