BREAKING NEWS

ആഗോള അയ്യപ്പ സംഗമം; താമസിച്ചത് നക്ഷത്ര ഹോട്ടലിൽ; ദേവസ്വം ബോർഡിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

· · 1 min read
Share: Copied!

ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ നക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കിയതിന്റെ തെളിവുകൾ പുറത്ത്. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. സംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്. ഇതിനു പിന്നാലെ സെപ്റ്റംബർ 17ന്, പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.

സ്പോൺസർമാർ ആണ് സംഗമത്തിനു പണം നൽകിയതെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് മുൻകൂറായി ദേവസ്വം ഫണ്ടിൽ നിന്ന് നൽകിയത്. 25000 രൂപ, 8,31,600 രൂപ, 3,39,840 രൂപ, 80,000 രൂപ എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകൾക്ക് മുൻകൂറായി നൽകിയിരിക്കുന്ന തുക.

ആഗോള അയ്യപ്പ സംഗമത്തിൽ യാതൊരു വേർതിരിവുമില്ലെന്നും വിഐപികൾ ഇല്ലെന്നും സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികൾ പങ്കെടുത്തു എന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോൾ, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികൾ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026