BREAKING NEWS

ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്?, അയാള്‍ കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും തന്നെ ഒന്നും പറഞ്ഞിട്ടില്ല, തന്റെ പേര് എഴുതി ചേര്‍ത്തത്, എന്തായാലും ഷോണ്‍ ജോര്‍ജിന്റെ പേര് ലിസ്റ്റില്‍ ഇല്ലല്ലോ?. അതു മതി, വിമര്‍ശനവുമായി ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി സി ജോര്‍ജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് കര്‍ത്ത പറഞ്ഞപ്പോള്‍ താന്‍ എതിര്‍ക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാന്‍ അനാവശ്യ പേരുകള്‍ എഴുതി ചേര്‍ക്കുന്നതായിരിക്കും.

യഥാര്‍ത്ഥത്തില്‍ കാശു വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പേര് വന്നതില്‍ താന്‍ മാനനഷ്ടക്കേസ് ഒന്നും നല്‍കുന്നില്ല. മാനം ഉള്ളവര്‍ ഇതൊന്നും പറയില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു. എന്തായാലും ഷോണ്‍ ജോര്‍ജിന്റെ പേര് ലിസ്റ്റില്‍ ഇല്ലല്ലോ?. അതു മതിയെന്ന് സുധാകരന്‍ പ്രതികരിച്ചു. പി സി ജോര്‍ജ് പോലും തന്നെപ്പറ്റി അസംബ്ലിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തന്നെപ്പറ്റി മാത്രമാണ് പിസി ജോര്‍ജ് ഒന്നും പറയാത്തത്. ഷോണ്‍ ജോര്‍ജിന് എവിടെ നിന്നും പേരു കിട്ടി?. ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്.

അയാള്‍ പറയുന്നത് കുറച്ചൊക്കെ ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ അയാള്‍ ഇത്തിരി ഓവറാണ്. ഇങ്ങനെയൊക്കെ പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ സജീവമായി നില്‍ക്കുന്ന ചിലരുണ്ട്. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. അല്ലാതെ പേരു വരേണ്ട കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്നും പേരു വാങ്ങിയവരിൽ ജി സുധാകരനും ഉണ്ടെന്ന ലിസ്റ്റ് ഷോൺ ജോർജ് പുറത്തു വിട്ടിരുന്നു.

 

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026