BREAKING NEWS

എന്റെ അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകും, എന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞു, എന്നെ തടയാൻ ഇവൻ ആരാ? സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറിക്കെതിരെ ജി സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് നിയുക്ത എംഎൽഎ ജി സുധാകരൻ. തന്റെ അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. തന്നെ തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു.

ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്നായിരുന്നു സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനുവിന്റെ വിമർശനം. അതുപോലെ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും ബി ബിനു പറഞ്ഞിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്.

അതേസമയം തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും താല്പര്യമുണ്ടായിരുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ചില പത്രങ്ങൾ ആ നിലയിൽ വ്യാജവാർത്തകൾ കൊടുത്തുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. ദേശാഭിമാനി ദിനപത്രം സിപിഐഎം അംഗങ്ങൾ പോലും വായിക്കുന്നില്ല. 5.30 ലക്ഷം CPIM അംഗങ്ങൾ ഉണ്ടെന്നും അവർ എല്ലാവരും പത്രം വാങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അതുപോലെ വീക്ഷണം പത്രം കോൺ​ഗ്രസുകാരും വായിക്കാറില്ലെന്നും ജി സുധാകരൻ പ്രതികരിച്ചു.

മുൻപ് സിപിഐഎമ്മിനെ വിമർശിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാൻ സുധാകരൻ തീരുമാനിച്ചതിന് പിന്നാലെയും ഭുവേശ്വരനുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഭുവനേശ്വരൻ ആക്രമിക്കപ്പെട്ട് ആശുപത്രിയിലായപ്പോഴും പിന്നീട് മരിച്ചപ്പോഴും സിപിഎമ്മിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. കേസ് നടത്താൻ ആരും പൈസ തന്നില്ലെന്നും രക്തസാക്ഷി ഫണ്ട് പിരിച്ചില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അന്ന് വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയതെന്നും സർക്കാർ ഭരിച്ചിട്ടും കേസിൽ അപ്പീൽ പോയില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. ജി ഭുനേശ്വരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട സുധാകരൻ്റെ പ്രതികരണത്തിനെതിരെ സിപിഎം നേതാക്കളും രം​ഗത്തെത്തിയിരുന്നു.

“ഭാര്യ തല്ലിയെന്ന് പറഞ്ഞ് അവന്‍ എന്റെ കാലുപിടിച്ച് ഒരുപാട് കരഞ്ഞു”, അവളെ അനുസരിച്ച് ജീവിച്ചിട്ടും അവള്‍ ഇറങ്ങിപ്പോയി, അന്ന് തന്നെ അവന്‍ ആത്മഹത്യ ചെയ്തു, അവള്‍ വേറെ വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നു, എനിക്ക് നഷ്ടപ്പെട്ടത് എന്റെ അനിയനെയാണ്, രവി മോഹനന്റെ വേദന എല്ലാവരും മനസിലാക്കണം- നടി റീഹാന

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026