BREAKING NEWS

വസ്ത്രങ്ങളും ബാഗുകളും അനുവാദമില്ലാതെ ഉപയോഗിച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം, കല്ലുകൊണ്ട് സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്

· · 1 min read
Share: Copied!

മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ അനുവാദമില്ലാതെ തന്റെ ഷര്‍ട്ട് ധരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്ത് യുവാവിനെ അടിച്ചുകൊന്നു. ഗോരേഗാവ് സ്വദേശിയായ സുബോധാണ് സുഹൃത്ത് സൂരജിനെ നിസ്സാരകാരണത്തിന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.

വാക്കുതര്‍ക്കത്തിനിടയില്‍ തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവാദമില്ലാതെ തന്റെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത സുബോധാണ് തര്‍ക്കം തുടങ്ങിവെച്ചത്. തര്‍ക്കത്തിനിടെ സൂരജ് തെറിവിളിച്ചതോടെ കോപാകുലനായ സുബോധ്, ഫുട്പാത്തില്‍ കിടന്നിരുന്ന കല്ലെടുത്ത് സൂരജിന്റെ മുഖത്തേക്ക് ആഞ്ഞുവീശുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൂരജ് രക്തംവാര്‍ന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. റോഡ്‌സൈഡില്‍ താമസിച്ച് നായ്ക്കളെ കുളിപ്പിക്കുന്ന പെറ്റ് കെയര്‍ ജോലിക്കാരാണ് ഇരുവരും. സംഭവം ഗുരുതരമാണെന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026