BREAKING NEWS

സർക്കാർ നെയിംപ്ലേറ്റുകളും വ്യാജ ഐഡി കാര്‍ഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരെ വാടകയ്ക്കെടുത്തു, വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്

· · 1 min read
Share: Copied!

ഗോരഖ്പൂർ: ഉത്തര്‍പ്രദേശില്‍  ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. ബിഹാറിലെ സീതാമർഹിയിൽ നിന്നുള്ള ലളിത് കിഷോറാണ് ബുധനാഴ്ച പിടിയിലായത്. ഐഎഎസ് ഉദ്യോഗസ്ഥനായ ‘ഗൗരവ് കുമാർ’ എന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലളിതിന് പുറമേ, സഹോദരീഭർത്താവ് അഭിഷേക് കുമാർ, സഹായി പർമാനന്ദ് ഗുപ്ത എന്നിവരും അറസ്റ്റിലായി. കഴിഞ്ഞ ആറ് മാസമായി ഇയാൾ തട്ടിപ്പ് നടത്തി വരികയാണ്.

വ്യാജ പരിശോധനകൾ നടത്തുകയും, ടെൻഡറുകൾ, ജോലികൾ എന്നിവയുടെ വാഗ്ദാനം ചെയ്തും, വലിയ തോതിലുള്ള കൊള്ള നടത്തിയതായും പറയുന്നു. ഗോരഖ്പൂരിലിലെ വാടക വീട്ടിൽ താമസിച്ച് ജുങ്കിയയിൽ ഒരു ഓഫീസ് നടത്തിവരികയായിരുന്നു ഇയാൾ. ബീക്കൺ ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുകയും, സർക്കാർ നെയിംപ്ലേറ്റുകൾ ഘടിപ്പിച്ചും പൂർണമായും ഐപിഎസ് ചമഞ്ഞായിരുന്നു ഇയാളുടെ പ്രവർത്തനം, പ്രതിമാസം 30,000 രൂപ ചെലവിൽ 10 തോക്കുധാരികളെയും നിയമിച്ചു. 60,000 രൂപ നൽകിയ ഒരു സ്റ്റെനോഗ്രാഫറെയും നിയമിച്ചുവെന്ന് പൊലീസ് പറഞ്ഞു. നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകൾ, ലാപ്‌ടോപ്പുകൾ, ആഭരണങ്ങൾ, പണം, യഥാർത്ഥ ഉദ്യോഗസ്ഥരുടെ മുഖം മാറ്റി സ്വന്തം മുഖം ഉപയോഗിച്ച് നിർമ്മിച്ച നിരവധി എഐ ഫോട്ടോകൾ എന്നിവയും പിടിച്ചെടുത്തു.

ലളിത് കിഷോർ സ്വകാര്യ സ്കൂളുകളിൽ വ്യാജ പരിശോധനകൾ നടത്തി നടത്തിപ്പുകാരിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തതായും ആരോപണമുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ലളിത് കിഷോർ യുപി, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആളുകളെയും വഞ്ചിച്ചു. പട്നയിൽ നിന്നുള്ളൊരാൾ ടെൻഡറുകൾക്കായി 1.70 കോടി രൂപയും രണ്ട് വാഹനങ്ങളും നൽകിയതായി പറഞ്ഞു. വഞ്ചിക്കപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർ പൊലീസിനെ ഓഫീസിനെ സമീപിക്കണമെന്നും അഡീഷണൽ എസ്പി, സിറ്റി അഭിനവ് ത്യാഗി പറഞ്ഞു.

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026