BREAKING NEWS

പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

· · 1 min read
Share: Copied!

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ കുട്ടികൾക്ക് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.

പരുക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026