BREAKING NEWS

‘ഇ.ഡി വിദ​ഗ്ദമായി കെട്ടിപ്പൊക്കിയ കഥകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്; ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നതിൽ സംശയം വേണ്ട’: വി. ശിവൻകുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും കേസിൽ തെളിവുകളില്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സുപ്രീംകോടതി വരെ എടുത്തുകളഞ്ഞ കേസാണിതെന്നും അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ശിവൻകുട്ടി ആരോപിച്ചു. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും ഭീഷണിപ്പെടുത്തി പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അന്വേഷണ ഏജൻസിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി മലയാളം മനോരമയിൽ എഴുതിയ ലേഖനത്തിലും പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. ജനറൽ സെക്രട്ടറിയാണ് പാർട്ടിയുടെ കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും സിപിഎമ്മിനെ സംബന്ധിച്ച് സാധാരണ പ്രക്രിയയുടെ ഭാഗമാണെന്നും തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന രീതിയാണ് പാർട്ടിക്കുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു. തോൽവി ഉണ്ടാകില്ലെന്നാണ് പാർട്ടി കരുതിയിരുന്നത്. എന്നാൽ എന്തുകൊണ്ടാണ് തോൽവിയുണ്ടായതെന്ന് പരിശോധിച്ചു. ഉണ്ടായ തെറ്റുകൾ തിരുത്തി പാർട്ടിയെ മുന്നോട്ടുനയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. പാർട്ടിക്ക് എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള തീരുമാനമാണ് വിശാല സംസ്ഥാന സമിതി സ്വീകരിച്ചിട്ടുള്ളത്. അത് ഫലപ്രദമായി നടപ്പാക്കുമെന്നും പാർട്ടിക്ക് വലിയ ഉയർത്തെഴുന്നേൽപ്പുണ്ടാകുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

‘വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, അഞ്ച് പൊലീസുകാർ ചേർന്ന് തല്ലി’; എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026