BREAKING NEWS

‘വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, അഞ്ച് പൊലീസുകാർ ചേർന്ന് തല്ലി’; എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി

· · 1 min read
Share: Copied!

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് പൊലീസ് മർദനമേറ്റതായി പരാതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റതെന്നാണ് ശരത് ലാലിന്റെ ആരോപണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നും പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും മർദിച്ചെന്നും ശരത് ലാൽ പറയുന്നു.

അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥിയെ കാണാനാണ് ശരത് ലാൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെയാണ് പൊലീസ് മർദിച്ചതെന്നാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയ അടൂർ പൊലീസ് സംഘത്തെ നാട്ടുകാർ ആക്രമിച്ച സംഭവവും നേരത്തെ വിവാദമായിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് ഒരു റൗഡിയെ ഒപ്പം കൂട്ടിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അടൂർ എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.

ശരത് ലാലിന്റെ പരാതിയിൽ പൊലീസ് നടപടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം, സന്തോഷ് ട്രോഫി താരം ഗനി അഹമ്മദിന് ​ഗുരുതര പരുക്ക്, അപകടം ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായ തയാറെടുക്കുന്നതിനിടെ

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026