BREAKING NEWS

മന്ത്രി ഷിബു ബേബി ജോണിനു മുന്നിൽ വഴി തടഞ്ഞ് കാട്ടാന, ആനയ്ക്ക് മുന്നിൽപ്പെട്ടത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ, ആനയെ തുരത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന്

· · 1 min read
Share: Copied!

തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന. ഇന്നലെ രാത്രി വാഴച്ചാലിന് അടുത്ത് ചാർപ്പിലായിരുന്നു സംഭവം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ച ശേഷം വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ആനയെ തുരത്തി.

അതിനുശേഷം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. മേയ് 30നാണ് കർഷകനായ വൈശേരി സ്വദേശി പുല്ലാർക്കാട്ട് മോഹനനാണു (65) കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കൃഷിയിടത്തിൽ കാട്ടാന വന്നതറിഞ്ഞു സഹോദരനും അയൽവാസിയായ യുവാവിനും ഒപ്പം ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പന്തവുമായി ആനയെ ഓടിക്കാനായി ചെന്ന മോഹനൻ തെങ്ങ് മറിച്ചിട്ടു തിന്നുകയായിരുന്ന ആനയുടെ മുൻപിൽ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു. ആന പാഞ്ഞടുത്തപ്പോൾ മൂന്നു പേരും ഓടിയെങ്കിലും മോഹനന് രക്ഷപ്പെ‌ടാനായില്ല. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു വീഴുകയായിരുന്നു.

കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല, സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026