HEALTH

കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

· · 1 min read
Share: Copied!

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇതിനായി വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തിൽ കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

കോളിൻ അടങ്ങിയ മുട്ട കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. ബെറി പഴങ്ങൾ

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

3. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ ഫിഷ് കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. വാൾനട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആൻറിഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാൾനട്സ് കഴിക്കുന്നും ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.

5. ചീര

വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. മത്തങ്ങാ വിത്തുകൾ

സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

 

 

BREAKING NEWS
200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം; 100 പേരുടെ പരിശോധനാ ചെലവ് മന്ത്രി അബ്ദുൾ ഗഫൂർ വഹിക്കും, കൈത്താങ്ങായി സെന്റ് ജോസഫ്സ് ആശുപത്രിയും
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
'ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം'- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതി...
21 Sep 2026