BREAKING NEWS

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ ക​ഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാൻഡിങ്

· · 1 min read
Share: Copied!

ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ തെക്കൻ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് ഇക്കുറി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ എഫ്-35ബി ലൈറ്റ്‌നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയതെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി 22 ദിവസത്തിന് ശേഷം തിരിച്ചുപോയത്.

റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ വിമാനം, ജപ്പാൻ‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് ​ക​ഗോഷിമയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഓഗസ്റ്റ് 12 വരെ അഭ്യാസം തുടരും. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാൻഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

ഉപകരണങ്ങളുടെ തകരാറുണ്ടെന്ന് സംശയിക്കുന്നതിനാൽ പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടി. യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും 20 മിനിറ്റിനുള്ളിൽ പരിശോധനയ്ക്കായി ടാക്സിവേയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ആറ് യാത്രാവിമാനങ്ങൾ വൈകി. ജൂൺ 14നാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 വിമാനങ്ങളിലൊന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ഒരുമാസത്തിലേറെ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ജൂലൈ 22നാണ് വിമാനം തിരിച്ചുപറന്നത്. 100 മില്യൺ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങൾ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.

 

 

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026