BREAKING NEWS

ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെ തടഞ്ഞു, യുവാവിനെ കൊന്ന് ചാക്കിലാക്കി, പിന്നാലെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ദമ്പതികളുടെ കുഞ്ഞിനെ കൊന്നത് നിലത്തടിച്ച്, അഞ്ച് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

ചെന്നൈ: ബിഹാർ സ്വദേശിയുടെ മൃതദേഹം അഡയാറിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതിൽ  വഴിത്തിരിവ്. ഇയാളുടെ ഭാര്യയെയും 2 വയസ്സുള്ള മകനെയും ഇവരുടെ സുഹൃത്തുക്കളായ 5 അംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ മൃതദേഹം മധ്യകൈലാസിൽ നിന്നു കണ്ടെത്തിയ പൊലീസ്, ഭാര്യയുടെ മൃതദേഹത്തിനായി അന്വേഷണം ഊർജിതമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ടു ബിഹാർ സ്വദേശികളും ഗൗരവിന്റെ സുഹൃത്തുക്കളുമായ 5 തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിൽ നിന്നു ജോലി തേടി കഴിഞ്ഞ 21നു ചെന്നൈയിലെത്തിയ ഗൗരവ് കുമാറും ഭാര്യയും മകനുമാണു കൊല്ലപ്പെട്ടത്. ഗൗരവിന്റെ ഭാര്യയ്ക്കെതിരെ സുഹൃത്തുക്കൾ നടത്തിയ ലൈംഗികാതിക്രമ ശ്രമം തട‍ഞ്ഞതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

ഗൗരവിനെ കൊലപ്പെടുത്തിയ സംഘം, തുടർന്നു ഭാര്യയെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. ഇവരുടെ 2 വയസ്സുള്ള മകനെ നിലത്തടിച്ചു കൊലപ്പെടുത്തിയതായും മൃതദേഹങ്ങൾ ചാക്കുകളിലാക്കി വിവിധയിടങ്ങളിൽ തള്ളിയതായും അറസ്റ്റിലായവർ വെളിപ്പെടുത്തി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026