LATEST UPDATES

ജനനേന്ദ്രീയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; 45-കാരനെ രക്ഷിച്ച് അഗ്‌നി രക്ഷാ സേന;ഒരു മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യം ഫലം കണ്ടു

· · 1 min read
Share: Copied!

വടക്കാഞ്ചേരി: മെറ്റൽ സ്പാനറും ഇരുമ്പ് വളയവും ജനനേന്ദ്രിയത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 45-കാരനെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി വടക്കാഞ്ചേരി അഗ്‌നി രക്ഷാ സേന. അപൂർവവും അതീ സങ്കീർണവുമായ രക്ഷാപ്രവർത്തനത്തിനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാസേന നേതൃത്വം നൽകിയത്.

പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെയാണ് ബുധനാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുരുങ്ങിയ നിലയിലായിരുന്നുവെന്നും മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രി അധികൃതർ വടക്കാഞ്ചേരി അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഡോക്ടർമാരുമായി ചേർന്നാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്. ഇലക്ട്രിക് കട്ടർ, ബോൾട്ട് കട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സ്പാനറും വളയവും മുറിച്ചുമാറ്റി. അതിനിടെ പരിക്കുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപകരണങ്ങൾ വിജയകരമായി നീക്കം ചെയ്തത്.

ശേഷം തുടർ ചികിത്സ ഡോക്ടർമാർ ഏറ്റെടുത്തു. അതീവ പ്രയാസകരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ അഗ്‌നിരക്ഷാസേനാംഗങ്ങളെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.

വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു അഭിജിത്, അഖിൽ അജിത്, അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

‘21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്,സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം,വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും‘- തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ ഉത്തരവ്

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026