BREAKING NEWS

ഭാര്യയുമായി നിരന്തരം വഴക്ക്, വൈരാഗ്യത്തിനിരയായത് മകന്‍, 12 വയസുകാരനെ കൊന്ന് ട്രെങ്കിനുള്ളില്‍ കുത്തി നിറച്ചു, പിന്നാലെ നാടുവിട്ട് ലഹരിക്കടിമയായ പിതാവ്

· · 1 min read
Share: Copied!

ഫിറോസാബാദ്: ഉത്തർപ്രദേശിൽ 12 വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.  പിതാവ് മകനെ കൊലപ്പെടുത്തി മൃതദേഹം ട്രങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മഖൻപൂർ ഏരിയയിലെ ജിജോളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വസ്തുവിനെച്ചൊല്ലി ഭാര്യയുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗ്രാമവാസിയായ രാജേഷ് ലഹരിക്ക് അടിമയായിരുന്നു.

സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ ഊർമിളയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഊർമിള സ്കൂളിൽ പോയ സമയത്ത് രാജേഷും മകൻ മായങ്കും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഊർമിള തിരിച്ചെത്തിയപ്പോൾ രാജേഷിനെ വീട്ടിൽ കണ്ടില്ല. വീടിനുള്ളിൽ രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകൻ മായങ്കിന്റെ മൃതദേഹം ഒരു വലിയ ട്രങ്കിനുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്.

ഊർമിളയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഊർമിളയുടെ പരാതിയിൽ രാജേഷിനെതിരെ കൊലപാതകത്തിന് കേസെടുത്തു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്പി അനുജ് ചൗധരി അറിയിച്ചു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026