BREAKING NEWS

രണ്ടാം വിവാഹത്തെ എതിര്‍ത്തു, ബിരിയാണിയില്‍ വിഷം ചേര്‍ത്ത് മകള്‍ക്ക് നല്‍കി, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്, ഭക്ഷ്യവിഷബാധയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

· · 1 min read
Share: Copied!

മുംബൈ: രണ്ടാം വിവാഹത്തെ എതിർത്ത വൈരാ​ഗ്യത്തിൽ സ്വന്തം മകൾക്ക് ബിരിയാണിയിൽ വിഷം കലർത്തി നൽകിയ ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പിതാവ്. മുംബൈ വഡാലയിലാണ് സംഭവം. വഡാല ഈസ്റ്റ് സ്വദേശിയായ ഷെരീഫ് റസാ ഹുസൈൻ ഖാനാണ് 20കാരിയായ മകൾ രിഫാത്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഒക്ടോബർ രണ്ടിനാണ് സംഭവം. വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് വിഷം ചേർത്ത് മക്കൾക്ക് നൽകുകയായിരുന്നു. കഴിച്ച ഉടനെ ടെറസിൽ പോയി ഉറങ്ങിയ യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുട‌ർന്ന് ബോധരഹിതയായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ വെച്ച് യുവതി മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ആഴത്തിൽ മുറുക്കിയ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ടതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ മറ്റൊരു മകളേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026