BREAKING NEWS

രണ്ട് പ്രാവശ്യം വിവാഹമോചിതയായി, പിന്നീട് മറ്റൊരു യുവാവുമായി പ്രണയം, മകളെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ കൊടുത്ത് പിതാവ്, പിന്നാലെ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കാറിഡിന്റെ ഡിക്കിയിലിട്ട് യുവാവ്

· · 1 min read
Share: Copied!

വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട പിതാവ്. പിതാവിന്റെ നിർദേശത്തെ തുടർന്ന് യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തെലങ്കാനയിലെ ഗോഡാവരിഖനിയിൽ നിന്നുള്ള 33കാരി അങ്കത്തി മാനസയാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 20ന് ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കിയിൽ നിന്ന് അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വരംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. മാനസയും പ്രതിയായ വിനോദും ബാല്യകാല സുഹൃത്തുക്കളും പ്രണയബന്ധത്തിലുമായിരുന്നു. മാനസ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ടും വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു. ആഗസ്റ്റ് 17ന് കരീംനഗറിലെ വിനോദിന്റെ വാടകമുറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. തന്നെ വിവാഹം കഴിക്കണമെന്ന് മാനസ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിനോദ് മാനസയുടെ പിതാവ് രാജേഷത്തെ വിളിച്ച് വിവരം അറിയിച്ചു. മകളുടെ പെരുമാറ്റം കുടുംബത്തിനും ബന്ധുക്കൾക്കും അപമാനമുണ്ടാക്കുന്നതായി കരുതിയ രാജേഷം, മാനസയുമായി വഴക്കുണ്ടാക്കി അവളെ കൊലപ്പെടുത്താൻ വിനോദിനോട് ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ ആരോപണം.

തുടർന്ന് വിനോദ് മാനസയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം പൊതിഞ്ഞ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലമായ എൽക്കത്തുരുത്തിയിൽ കാർ ഉപേക്ഷിച്ചു. മൃതദേഹം പിന്നീട് മാറ്റാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.ആദ്യ ചോദ്യം ചെയ്യലിൽ മാനസയ്ക്ക് മുറിയിൽവെച്ച് അപസ്മാരം വന്ന് മരിച്ചതാണെന്നും ഭയന്നതിനെ തുടർന്ന് മൃതദേഹം മാറ്റിയെന്നുമായിരുന്നു വിനോദിന്റെ മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും പിതാവ് രാജേഷം കൊലപ്പെടുത്താൻ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിനോദിനെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. പിതാവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026