BREAKING NEWS

വളരെയധികം സന്തോഷത്തോടെയാണ് വന്നത്, മകനോടു പോലും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ ഒന്നുമില്ല, സഹിക്കാനാകുന്നില്ല, വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി സങ്കടത്തോടെ മടങ്ങി ആരാധകര്‍

· · 1 min read
Share: Copied!

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനായി എത്തിയ ആയിരക്കണക്കിന് ആരാധകരാണ് നിരാശരായി മടങ്ങിയത്. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ ടിവികെ അനുയായികളും ആരാധകരും സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതു കണ്ട് അമ്പരന്നു. പരിപാടി മാറ്റിയ വിവരമൊന്നും അറിയാതെയാണ് ഇവര്‍ ഒത്തുകൂടിയത്. സത്യപ്രതിജ്ഞാ പരിപാടി മാറ്റിയതില്‍ നിരാശരായി പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു. വിജയ് മുഖ്യമന്ത്രിയാകുന്നതു കാണാന്‍ അരുമ്പാക്കം, കോയമ്പത്തൂര്‍ തുടങ്ങി ദൂര ദേശങ്ങളില്‍ നിന്നു വരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ചെന്നൈ നഗരത്തിലെത്തിയിരുന്നു.

സത്യപ്രതിജ്ഞ സംബന്ധിച്ച കൃത്യമായ അറിയിപ്പുകളൊന്നും ഇല്ലാത്തതിനാല്‍ നിരാശയോടെ, ഹൃദയവേദനയോടെയാണ് മിക്കവരും തിരികെപ്പോയത്. ‘വിജയ് മുഖ്യമന്ത്രിയാകുമെന്ന് കരുതി ഞങ്ങള്‍ വളരെയധികം സന്തോഷത്തോടെയാണ് വന്നത്, പക്ഷേ ഇവിടെ ഒന്നുമില്ല. ഗേറ്റുകള്‍ അടച്ചിരിക്കുന്നു. ഇത് വളരെ വേദനാജനകമാണ്.’ ടിവികെ അനുയായി ചാരുലത പറഞ്ഞു. ഗേറ്റുകള്‍ ഇതുപോലെ അടച്ചിരിക്കുന്നത് കാണുന്നത് ഒരു ഞെട്ടലാണ് എന്നാണ് കാഴ്ചപരിമിതിയുള്ള ഗുണസുന്ദരി അഭിപ്രായപ്പെട്ടത്.

മകനോടു പോലും പറയാതെയാണ് വിജയിന്റെ സത്യപ്രതിജ്ഞ കാണാനെത്തിയതെന്നും ഗുണസുന്ദരി പറയുന്നു. അതിനിടെ, സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ടിവികെ നേതാവ് വിജയ് തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി വിജയ് വീണ്ടും കൂടിക്കാഴ്ച നടത്തി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് അറിയിച്ചു. ട

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026