BREAKING NEWS

സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല, മുറിമാറ്റിനല്‍കാനും തയ്യാറായില്ല, ഒറ്റപ്പെടല്‍ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പറയുന്നത് അസംബന്ധം, കോളജ് മാനേജ്മെന്റിനെതിരെ മരിച്ച ആദിത്യന്റെ കുടുംബം

· · 1 min read
Share: Copied!

തെലങ്കാന: ബംഗളൂരുവിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണ് മാനേജ്മെന്റിന്റെ വിശദീകരണം. മരണ വിവരം അറിഞ്ഞ ഇന്നലെ ബംഗളൂരുവിൽ എത്തിയ അച്ഛൻ പ്രദീപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പോലീസ് വിമുഖത കാണിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ബംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്.

പരാതി നൽകിയ ആദിത്യനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന് ആരോപണ വിധേയർ പറഞ്ഞപ്പോൾ മാനേജ്മെന്റ് എന്തു നടപടി എടുത്തു എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കുറ്റപ്പെടുത്തലുകൾക്കും ആദിത്യൻ ഇരയായിരുന്നു.

ഈ വിവരങ്ങൾ എല്ലാം ഉന്നയിച്ച് അച്ഛൻ പ്രദീപ് നൽകിയ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് അതിൽ തുടർനടപടികൾ ഒന്നും ഇതുവരെ എടുത്തിട്ടില്ല. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ് കോളേജ് എന്നതാണോ നടപടികളിലെ മെല്ലെ പോക്കിന് കാരണം എന്ന് കുടുംബത്തിന് സംശയമുണ്ട്. ഇതിനിടയിലാണ് ആദിത്യന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതി ഒന്നിലേറെ തവണ ആദിത്യൻ ഉയർത്തിയിട്ടും എന്തുകൊണ്ട് വിദ്യാർത്ഥിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയില്ല എന്ന് ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. അതേസമയം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് മാനേജ്മെന്റ. ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് മാനേജ്മെന്റ് നൽകുന്നത്.

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026