BREAKING NEWS

ആഡംബര ഹോട്ടലില്‍ പത്ത് ദിവസം താമസിച്ചു, ഒടുവില്‍ 5.74 ലക്ഷത്തിന്റെ ബില്‍ അടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച് കുടുംബം

· · 1 min read
Share: Copied!

ഉദയ്പുർ: ഉദയ്‌പുരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ഡൽഹിയിൽ നിന്നുള്ള നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടച്ചില്ലെന്നു പരാതി. ദി ഒബ്റോയ് ഉദയ്‌വിലാസിലാണു സംഭവം. ട്രാവൽ ഏജൻസി പണം നൽകുമെന്നാണു കുടുംബം അവകാശപ്പെട്ടത്. അതിനെക്കുറിച്ച് അറിയില്ലെന്ന് ഏജൻസി വ്യക്തമാക്കിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഡൽഹി സ്വദേശിയായ അനുരാഗ് യാദവ് കഴിഞ്ഞ 12നാണ് ഒരു ട്രാവൽ ഏജൻസി വഴി ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. തുടർന്ന് 14 മുതൽ 23 വരെ ഇയാളും ഭാര്യയും 2 കുട്ടികളും ഹോട്ടലിൽ താമസിച്ചു. ഭക്ഷണവും മറ്റു പ്രീമിയം സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. താമസം കഴിഞ്ഞു മടങ്ങാൻ നേരം ഹോട്ടൽ അധികൃതർ 5.74 ലക്ഷം രൂപയുടെ ബിൽ നൽകിയപ്പോൾ തുക നൽകാൻ അനുരാഗ് യാദവ് വിസമ്മതിക്കുകയായിരുന്നു.

ട്രാവൽ ഏജൻസി തുക അടയ്ക്കുമെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ ബുക്കിങ് സമയത്തു പണമിടപാടുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു ധാരണയുണ്ടായിരുന്നില്ലെന്നു ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കി.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026