BREAKING NEWS

“ഇത് ആരുടെ കുഞ്ഞാണെന്ന് ചോദിച്ച് മര്‍ദിച്ചു”, ആട്ടിന്‍ തോലിട്ട ചെന്നായയാണവന്‍, ഹണിമൂണിനിടയിലും സ്ത്രീധനം ആവശ്യപ്പെട്ട് കലഹം, വെളിപ്പെടുത്തലുമായി ട്വിഷയുടെ കുടുംബം, യുവതി ഗര്‍ഭിണിയായിരിക്കെ കഞ്ചാവ് വലിച്ചു, ഗർഭഛിദ്രം നടത്തിയത് പൂര്‍ണ സമ്മതത്തോടെയെന്ന് ഭര്‍തൃ മാതാവ്

· · 1 min read
Share: Copied!

ഭോപ്പാല്‍: മധ്യപ്രദേശില്‍  നോയിഡ സ്വദേശിനിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. നോയിഡ സ്വദേശിനിയും മോഡലുമായ ട്വിഷ ശർമയുടെ മരണത്തിലാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരേ ആരോപണങ്ങളുയരുന്നത്. ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങും നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും ട്വിഷയുടെ മരണം കൊലപാതകമാണെന്നും ഇവർ ആരോപിച്ചു. മേയ് 12 ചൊവ്വാഴ്ചയാണ് ട്വിഷയെ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി.

എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. അഞ്ചുമാസം മുൻപാണ് ട്വിഷയും സമർഥ് സിങ്ങും വിവാഹിതരായത്. ഭോപ്പാലിൽ അഭിഭാഷകനാണ് ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്. ഭർതൃമാതാവ് ഗിരിബാല സിങ് റിട്ട. ജഡ്ജിയുമാണ്. ഭർതൃവീട്ടുകാരുടെ ഉന്നത സ്വാധീനം കാരണം കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും കുടുംബത്തിന് പരാതിയുണ്ട്. അതേസമയം, യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങുമാണ് കേസിലെ പ്രതികൾ. അതിനിടെ, ഗിരിബാല സിങ്ങിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചു. സമർഥ് സിങ് ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മകളുടെ ഭർത്താവായ സമർഥ് സിങ്ങിനെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ട്വിഷയുടെ പിതാവ് നവനിതി ശർമ വിശേഷിപ്പിച്ചത്.

ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ട്വിഷയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പിതാവിന്റെ ആരോപണം. വിവാഹശേഷവും പലതവണകളായി പണം വാങ്ങി. ട്വിഷയ്ക്ക് ജോലി നഷ്ടമായപ്പോൾ ‘ഞങ്ങൾ എങ്ങനെ നിന്നെ തീറ്റിപ്പോറ്റും’ എന്നാണ് ചോദിച്ചത്. ഹണിമൂണിനിടെയും ഇരുവർക്കുമിടയിൽ കലഹങ്ങളുണ്ടായി. അയാൾ ഒരു ആട്ടിൻതോലിട്ട ചെന്നായ ആയിരുന്നു. വിവാഹബന്ധം തുടരാനായി മകൾ പലവിവരങ്ങളും തങ്ങളിൽനിന്ന് മറച്ചുവെച്ചിരുന്നു. എന്നാൽ, അവസാനദിവസങ്ങളിൽ അവൾ കുറേകാര്യങ്ങൾ വെളിപ്പെടുത്തി. ഭോപ്പാലിൽ എത്തി കൂട്ടിക്കൊണ്ടുപോകാനും പറഞ്ഞു. അതിനായി ടിക്കറ്റ് എടുത്തെങ്കിലും എന്നാണ് വരേണ്ടതെന്ന് മകൾ പറഞ്ഞില്ല. അവൾക്കുണ്ടായ വിധിയെ അവൾ സ്വയം പഴിക്കുകയായിരുന്നു. മകൾ ഗർഭിണിയായപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ വരെ ഭർത്താവ് സംശയമുന്നയിച്ചു. ഇത് ആരുടെ കുഞ്ഞാണെന്നാണ് അവളോട് ചോദിച്ചതെന്നും ഭർതൃവീട്ടിൽ ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും പിതാവ് ആരോപിച്ചു.

ട്വിഷ ശർമയുടെ മരണത്തിൽ കേസിൽ പ്രതികൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. ട്വിഷ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് റിട്ട. ജഡ്ജി കൂടിയായ ഗിരിബാല സിങ്ങിന്റെ പ്രധാന ആരോപണം. ഗർഭിണിയായിരിക്കെ ട്വിഷ കഞ്ചാവ് ഉപയോഗിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുമാസമായിട്ടും ട്വിഷയുടെ കുടുംബം അവളെ തിരിഞ്ഞുനോക്കിയില്ല. ട്വിഷയ്ക്ക് മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ട്വിഷയുടെ താത്പര്യപ്രകാരമാണ് ഗർഭഛിദ്രം നടത്തിയത്. എന്നാൽ, ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ അവൾക്ക് കുറ്റബോധമുണ്ടായെന്നും ഗിരിബാല സിങ് പറഞ്ഞു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026