BREAKING NEWS

എല്ലാം വ്യാജ മയം!!! പിഴയടച്ചതിനു ലഭിച്ച രസീതിന്റെ മാതൃകയിൽ വ്യാജ രസീത് പുസ്തകം നിർമിച്ചു , വ്യാജ തിരിച്ചറിയൽ കാർഡും സ്റ്റാംമ്പുകളും, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് പിഴ ഇട്ടതോടെ വെട്ടിലായി വ്യാജ ടിക്കറ്റ് പരിശോധകൻ

· · 1 min read
Share: Copied!

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മൂന്നു മാസം മുൻപ് പിഴയടയ്ക്കേണ്ടി വന്ന വിരാർ സ്വദേശി രാംപ്രകാശ് മണ്ഡൽ (40) പിന്നീട് എടുത്തണിഞ്ഞത് വ്യാജ ടിക്കറ്റ് പരിശോധകന്റെ വേഷം. തുടർന്ന്, യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത ഇയാളെ കല്യാണിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് പിഴയടച്ചതിനു മണ്ഡലിനു ലഭിച്ച രസീതിന്റെ മാതൃകയിൽ നിർമിച്ച വ്യാജ രസീത് പുസ്തകം, വ്യാജ തിരിച്ചറിയൽ കാർഡ്, വ്യാജ സ്റ്റാംപ് എന്നിവ പിടിച്ചെടുത്തു.തനിക്കു കിട്ടിയ രസീതിൽ വൈറ്റ്നർ ഉപയോഗിച്ച് മായിച്ച ശേഷമാണ് മണ്ഡൽ വ്യാജ രസീത് ബുക്ക് തയാറാക്കിയത്.

ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്ന ദീർഘദൂര ട്രെയിനുകളിലായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ഈ റൂട്ടിലെ ട്രെയിനുകളിൽ വ്യാജ ടിക്കറ്റ് പരിശോധകരുടെ സാന്നിധ്യമുണ്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു രാംപ്രകാശ് പിടിയിലായത്.കഴിഞ്ഞ ദിവസം കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽനിന്ന് യുപിയിലെ ഗൊരഖ്പുരിലേക്കു പോകുന്ന ട്രെയിനിൽ അന്വേഷണ ഉദ്യോഗസ്ഥരും കയറി.

ട്രെയിൻ കല്യാണിലെത്തിയപ്പോൾ ടിക്കറ്റില്ലാത്ത യാത്രക്കാരാണെന്നു പറഞ്ഞ് പ്രതിയെ സമീപിച്ചു. നാല് ഉദ്യോഗസ്ഥരിൽനിന്നായി 2,640 രൂപ പിഴയീടാക്കിയ വ്യാജ പരിശോധകൻ യാത്ര തുടരാൻ ‘അനുവാദം’ ന‍ൽകി. പിന്നാലെ അറസ്റ്റിലുമായി. ഇയാളുടെ കൈവശമുണ്ടായിരുന്ന വ്യാജ രസീത് ബുക്കിൽ എല്ലാ രസീതിനും ഒറ്റ നമ്പറായിരുന്നു ഉണ്ടായിരുന്നത്.

BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026