BREAKING NEWS

തെറ്റുപറ്റി, തന്നോട് ക്ഷമിക്കണം, കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയത്, നുഴഞ്ഞു കയറിവന്നതല്ല, താന്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്, കോടിയേരിയുടെ ഫ്ലക്സ് വലിച്ചുകീറിയ സംഭവത്തില്‍ വിശദീകരണം

· · 1 min read
Share: Copied!

കൊല്ലം: എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തയാൾ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചു കീറിയത് വലിയ ചർച്ചയായിരുന്നു. വിഷയം യുഡിഎഫ് പ്രവർത്തകർ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു.

എന്നാൽ പ്രകടനത്തിൽ ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയത് എന്നായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഫ്ളെക്സ് കീറിയ അക്ബർ ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെയാണെന്ന് പറഞ്ഞ അക്ബർ ഷാ കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയതെന്നും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ‘ഇന്നിപ്പോൾ ഞാനാണ് വാർത്തകളിൽ താരം.

ഞാൻ ഒരു താരമാകണമെന്ന് കരുതി ഒന്നും ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്‌ഐ പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാർ തന്നെ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാൻ എസ്എഫ്‌ഐയിലടക്കം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ നുഴഞ്ഞു കയറി വന്നതല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫ്‌ളെക്‌സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ ഫ്‌ളെക്‌സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം’ അക്ബർ ഷാ പറഞ്ഞു.

BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026