BREAKING NEWS

’അച്ചടക്കം വേണം’; കാലടി സർവകലാശാല വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം

· · 1 min read
Share: Copied!

ന്യൂഡൽഹി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി നിർദേശിച്ചു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി ഉത്തരവിട്ടത്.

വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശാണ് ഹാജരായത്. സസ്പെൻഷൻ കാരണമാണ് വിദ്യാർത്ഥികളുടെ ഹാജർനില കുറഞ്ഞതെന്നും സർവകലാശാല മനഃപൂർവം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഹാജർനില സംബന്ധിച്ച കാര്യങ്ങൾ കോടതി പരിശോധിക്കണമെന്നായിരുന്നു സർവകലാശാലയുടെ നിലപാട്.

കോടതി ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്നും സർവകലാശാല അറിയിച്ചു. നേരത്തെ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026
BREAKING NEWS
ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
05 Nov 2026