BREAKING NEWS

വീട്ടുവളപ്പില്‍ നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഒടുവില്‍ ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ്

· · 1 min read
Share: Copied!

ഷിംല: വീട്ടുവളപ്പിൽനിന്ന് പേരക്ക പറിച്ച  നാലുവയസുകാരിയെ കെട്ടിയിട്ട് മർദ്ദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രദേശവാസിയായ വിമുക്തഭടനെതിരെ പൊലീസ് കേസെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കെട്ടിയിട്ടത്. സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടുവളപ്പിലെ മരത്തിൽനിന്ന് പേരക്ക പറിച്ചെന്ന് പറഞ്ഞാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം.

തുടർന്ന് ഇയാൾ പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വിഡിയോ പകർത്തിയത്. രക്ഷിക്കാൻ അഭ്യർഥിച്ച് പെൺകുട്ടി നിർത്താതെ കരയുന്നത് വിഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും വിമുക്തഭടൻ കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് വിഡിയോ പകർത്തിയ ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു.

ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രതിയായ വിമുക്തഭടനെ ചോദ്യം ചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.

BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026
BREAKING NEWS
’അച്ചടക്കം വേണം’; കാലടി സർവകലാശാല വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം
05 Nov 2026
BREAKING NEWS
ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
05 Nov 2026
BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026