BREAKING NEWS

പിണറായി വിജയൻ നേരിട്ട് വന്നിട്ടും രക്ഷയില്ല; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; മുഖ്യമന്ത്രി-ബിനോയ് വിശ്വം ചർച്ച സമ്പൂർണ പരാജയം

· · 1 min read
Share: Copied!

ആലപ്പുഴ: പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാളി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയിലും സിപിഐ നിലപാടില്‍ ഉറച്ചുനിന്നു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അതിനാല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഐ സെക്രട്ടേറിയറ്റിനു പിന്നാലെ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വൈകീട്ട് പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയും ബിനോയ് വിശ്വവും വേദി പങ്കിടുന്നുണ്ട്.

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026