BREAKING NEWS

43 ദിവസത്തെ അടച്ചിടലിന് അവസാനം; തീരുമാനം മാറ്റി ട്രംപ്, ബില്ലിൽ ഒപ്പിട്ടു

· · 1 min read
Share: Copied!

വാഷിങ്ടൻ∙ 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായത്.

ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുക, പല പദ്ധതികളും റദ്ദാക്കുക തുടങ്ങി കടുത്ത നടപടികൾ റിപ്പബ്ലിക്കൻ ഭരണകൂടം എടുത്തിരുന്നു. ഷട്ട്‌ഡൗൺ അവസാനിപ്പിക്കാനായി സെനറ്റിലും ജനപ്രതിനിധി സഭയിലും ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളെ സമ്മർദത്തിലാക്കാനാണ് ഇത്തരം നടപടികൾ ട്രംപ് ഭരണകൂടം എടുത്തത്. മുൻപെങ്ങുമില്ലാത്തവിധം ഏകപക്ഷീയമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. ഇതും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു.

ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഇതിനു പിന്നാലെ ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു. സെനറ്റ് തിങ്കളാഴ്ച തന്നെ ഈ ബിൽ പാസാക്കിയിരുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026