BREAKING NEWS

പൃഥ്വിരാജ് മോഹൻലാലിനേയും ആരാധകരെയും വഞ്ചിച്ചു, ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വി​രുദ്ധ പ്രചാരണമാണ് ചിത്രം, വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നു, ‘എംപുരാൻ’ ചിത്രമെത്തിയതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച

· · 1 min read
Share: Copied!

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽതന്നെ ചിത്രം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ച് ചില സോഷ്യൽ മീഡിയാ ഹാൻഡിലുകൾ രം​ഗത്തെത്തിയതോടെ ചർച്ച ചൂടുപിടിച്ചു. മോഹൻലാലിനേയും അദ്ദേഹത്തിന്റെ ആരാധകരേയും പൃഥ്വിരാജ് വഞ്ചിച്ചു എന്നും ചിലർ ആരോപിക്കുന്നു. അതേസമയം വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ആരോപണങ്ങളുമായി കൂടുതലും രം​ഗത്തെത്തിയത്.

പ്രതികളുമായി നടത്തിയ ആശയവിനിമയങ്ങൾ അറിയാൻ വക്കീലിനെ ചോദ്യം ചെയ്യാൻ പോലീസിന് അധികാരമില്ല, പോലീസിന്റ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്- ഹൈക്കോടതി

ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വി​രുദ്ധ പ്രചാരണമാണ് ചിത്രം നടത്തുന്നത് എന്നാണ് മറ്റൊരു പോസ്റ്റ്. ഈ സിനിമയ്ക്ക് ചില ​ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് മറ്റൊരു ആരോപണം. അതേസമയം ഇടതുപക്ഷ പേജുകൾ തുടക്കത്തിൽ ജാ​ഗ്രത പാലിച്ചാണ് പ്രതികരിച്ചത്. പൃഥ്വിരാജ് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു എന്നായിരുന്നു തുടക്കത്തിലെ ചില പ്രതികരണങ്ങൾ. അദ്ദേഹം അക്കാര്യത്തിൽ ധൈര്യം കാണിച്ചതിൽ അഭിനന്ദനം അർഹിക്കുന്നതായും ചില ഇടതുപക്ഷ പേജുകൾ പ്രതികരിച്ചു.

സിപിഎം ഏരിയാ സെക്രട്ടറിയുടെ വധഭീഷണി, ജോലിയിൽ ചെയ്യാൻ ഭയന്ന് നീണ്ട അവധിയെടുത്ത് നാരങ്ങാനം വില്ലേജ് ഓഫീസർ, സ്ഥലം മാറ്റം വേണമെന്ന് ആവശ്യം

ഒരു ബി​ഗ് ബജറ്റ് പടത്തിൽ കാര്യങ്ങൾ പച്ചയ്ക്ക് പറയാൻ ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. വലതു പക്ഷത്തെ വിമർശിക്കുമ്പോഴും അവരുടെ പ്രത്യശാസ്ത്രത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതൊരു കെണിയാണെന്നുമാണ് ചിലരുടെ പക്ഷം. മുൻ കോൺ​ഗ്രസ് എംഎൽഎ വിടി ബൽറാം ഫെയ്സ്ബുക്കിൽ ഇടതുപക്ഷത്തേയും വലതു പക്ഷത്തേയും ട്രോളി എംപുരാൻ കണ്ടിട്ടില്ല എന്നൊരു കുറിപ്പാണ് പങ്കിട്ടത്.

ഇതൊന്നും കൂടാതെ മറ്റൊരു വീക്ഷണവും ഒരാൾ പങ്കിടുന്നുണ്ട്. അതിങ്ങനെ- പൃഥ്വിരാജ് വളരെ മിടുക്കനെന്നു പറഞ്ഞാണ് കുറിപ്പ്. ചിത്രം ജിഹാദികൾക്കെതിരെയാണെന്നും വലതു പക്ഷക്കാരെ കാണാൻ പ്രേരിപ്പിക്കുന്നതാണ് എന്നൊരു ധാരണയാണ് തുടക്കത്തിൽ നൽകുന്നതെന്നും ഈ കുറിപ്പിൽ പറയുന്നു. എതിർ പ്രേക്ഷകരുടെ ​വിരോധം മുതലെടുത്തു സിനിമ വിജയിപ്പിക്കാനുള്ള തന്ത്രമാണ് പൃഥ്വിരാജ് പയറ്റുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്.

ഷമിയുടെ സഹോദരിയും ഭർത്താവും യുപി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അം​ഗങ്ങൾ, 2021 മുതൽ ഇതുവരെ ബാങ്കിൽ കൂലിയായി വന്നിട്ടുള്ളത് 70,000 രൂപ, സഹോദരിയുടെ ഭർതൃ മാതാവ് ഗ്രാമാധ്യക്ഷ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026