BREAKING NEWS

സിപിഎം ഏരിയാ സെക്രട്ടറിയുടെ വധഭീഷണി, ജോലി ചെയ്യാൻ ഭയന്ന് നീണ്ട അവധിയെടുത്ത് നാരങ്ങാനം വില്ലേജ് ഓഫീസർ, സ്ഥലം മാറ്റം വേണമെന്ന് ആവശ്യം

· · 1 min read
Share: Copied!

പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറിയുടെ വധഭീഷണിയെ തുടർന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്.പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറഞ്ഞു.വില്ലേജ് ഓഫീസർ അവധിയിൽ പ്രവേശിച്ചിരുന്നു.ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു.

വില്ലേജ് ഓഫീസറാണ് ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചതെന്നും അഴിമതിക്കാരൻ ആണെന്നും ഏരിയാ സെക്രട്ടറി എം.വി സഞ്ജു ആരോപിച്ചിരുന്നു. നികുതി കുടിശ്ശിക അടയ്ക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയാണ് കഴിഞ്ഞദിവസം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026