BREAKING NEWS

പ്രതികളുമായി നടത്തിയ ആശയവിനിമയങ്ങൾ അറിയാൻ വക്കീലിനെ ചോദ്യം ചെയ്യാൻ പോലീസിന് അധികാരമില്ല, പോലീസിന്റ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പോലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജി കോടതിയിൽ പരിഗണിക്കവെയായിരുന്നു പരാമർശം

സിപിഎം ഏരിയാ സെക്രട്ടറിയുടെ വധഭീഷണി, ജോലിയിൽ ചെയ്യാൻ ഭയന്ന് നീണ്ട അവധിയെടുത്ത് നാരങ്ങാനം വില്ലേജ് ഓഫീസർ, സ്ഥലം മാറ്റം വേണമെന്ന് ആവശ്യം

പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ അറിയാൻ പോലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്. ഫോറിനേഴ്സ് ആക്ടിന്റെ ഉൾപ്പെടെ ലംഘനമാരോപിച്ചു ബംഗാൾ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കൽ പോലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നൽകിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ പോലീസ് നോട്ടീസ് പിൻവലിച്ചിരുന്നു. നോട്ടിസ് പിൻവലിച്ചതും കണക്കിലെടുത്താണു ഹർജി തീർപ്പാക്കിയത്.

BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026