BREAKING NEWS

ഈ അവസരം മുതലെടുക്കല്ലേ.., കുടുംബത്തിന്റെ ദുഖത്തോടൊപ്പം നിൽക്കണം..! പ്രതിപക്ഷത്തോട് ശിവൻകുട്ടി…, പന്നിക്കെണിയിൽ ഷോക്കേറ്റ് മരണത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കും…

· · 1 min read
Share: Copied!

തിരുവനന്തപുരം: നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് – അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ സത്യം താമസിയാതെ തന്നെ എല്ലാവര്‍ക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരില്‍ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ് -മന്ത്രി വ്യക്തമാക്കി.

അതേസമയം മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.

അപകടം ഫെന്‍സിങിന് വൈദ്യുതി എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്നാണ് പൊലീസ് എഫ്‌ഐആര്‍. മറ്റുള്ളവര്‍ക്കു അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. BNS 105 വകുപ്പ് പ്രകാരമാണ് കേസ്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് എഫ്‌ഐആര്‍. അനന്തുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിനും ഷോക്കേറ്റു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകനാണ് സുരേഷ്.

അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. അനന്തുവിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വയറിലും മുറിവേറ്റ പാടുകളുണ്ട്.

 

ഫിസിയോതെറാപ്പിക്കിടെ ചികിത്സാ മുറിയിൽ വച്ച് കയറിപ്പിടിച്ചു, വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരനായ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026