BREAKING NEWS

“സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും സ്റ്റോറികൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കാനുമാണ് ഇന്‍സ്റ്റഗ്രാം”, ഇത് പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം രൂപപ്പെടുത്തിയത്, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്ക്

· · 1 min read
Share: Copied!

വാഷിങ്ടൺ:  ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കായി രൂപപ്പെടുത്തിയതാണെന്ന സ്‍പേസ് എക്സ് സ്ഥാപകനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ പ്രതികരണം വിവാദത്തിൽ. സമൂഹമാധ്യമ ശീലങ്ങൾ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ എങ്ങനെ വെളിപ്പെടുത്തുന്നു എന്ന് ചർച്ച ചെയ്യുന്ന ഒരു പോസ്റ്റിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു മസ്‌കിന്റെ പരാമർശം. സ്റ്റോറികൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കാനും വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിശേഷങ്ങൾ പറയാനും സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം എന്നു​പറഞ്ഞു തുടങ്ങിയ പരിഹാസരൂപേണയുള്ള പോസ്റ്റിൽ ‘ഇൻസ്റ്റാഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നുകൂടി പറഞ്ഞുവെച്ചു ഇലോൺ മസ്ക്.

വളരെ പെട്ടന്നുതന്നെ ഈ പ്രസ്താവന വൈറലായി. അതേസമയം മസ്കിന്റെ പ്രതികരണം സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമായി നിരവധിപേർ രംഗത്തുവന്നു. പ്രതികരണങ്ങളുടെ എണ്ണം കൂടിയപ്പോൾ അദ്ദേഹം മറ്റൊരു പോസ്റ്റ് കൂടി എഴുതി: ‘ചിലപ്പോൾ മുതിർന്ന പുരുഷന്മാരിൽ പലരും അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ എനിക്ക് അയക്കാറുണ്ട്, അത് കാണുമ്പോൾ നിങ്ങൾ പരിവർത്തനത്തിലാണോ എന്നാണ് ഞാൻ സംശയിക്കുന്നത്’ എന്ന്. ഈ പോസ്റ്റ്കൂടി വന്നതോടെ മസ്കിന് വിമർശന കമന്റുകൾ നിരവധി നേരിടേണ്ടിവന്നു. സാമൂഹിക മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മസ്ക് എന്നും വിമർശനമുയരുന്നുണ്ട്. മസ്ക് തന്റെ പോസ്റ്റുകളിൽ ലിംഗഭേദത്തെക്കുറിച്ചും സ്ത്രീവിരുദ്ധ വീക്ഷണങ്ങളെക്കുറിച്ചും എത്തുന്നത് പതിവായിട്ടുണ്ടെന്നും ആളുകൾ പറയുന്നു.

തന്റെ പ്രസ്താവനകളിലുടെ പലപ്പോഴും മറ്റുള്ള സമൂഹ മാധ്യമങ്ങളെ തള്ളിപ്പറയാറുള്ള മസ്ക് തന്റെ ‘എക്സ്’ പ്ലാറ്റ്ഫോമിനെ പുകഴ്ത്താറുമുണ്ട്. തനിക്ക് ആത്മാർഥമായി ഇഷ്ടപ്പെടാൻ കഴിയുന്ന ഒരു സാമൂഹിക മാധ്യമമുണ്ടെങ്കിൽ അത് ‘എക്സ്’ എന്ന പഴയ ട്വിറ്റർ മാത്രമാണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളെ മസ്‌ക് പരസ്യമായി ലക്ഷ്യം വക്കുന്നത് ഇതാദ്യമല്ല.

കമ്പനിയുടെ ആപ്പുകളെയും സേവനങ്ങളെയും മസ്‌ക് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ‘വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല’ എന്ന് മസ്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രസ്താവന നടത്തിയിരുന്നു. കൂടുതൽ സുരക്ഷിതമായ ഓഡിയോ, വിഡിയോ കോളുകൾക്കായി ഉപയോക്താക്കൾ എക്‌സിലേക്ക് മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

BREAKING NEWS
27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തി...
28 Nov 2026
BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026
BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026